കോഴിക്കോട്ടെ രണ്ടു പഞ്ചായത്തുകൾ ക്രിട്ടിക്കൽ
കോഴിക്കോട്: പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ അഴിയൂർ, കുരുവട്ടൂർ പഞ്ചായത്തുകളെ ക്രിട്ടിക്കൽ പഞ്ചായത്തുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 30 ശതമാനത്തിന് മുകളിലാണ് ഇവിടെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
25 ശതമാനത്തിന് മുകളിൽ ടി.പി.ആർ ഉള്ള പെരുമണ്ണ, കൊടിയത്തൂർ, ചോറോട്, കടലുണ്ടി, പെരുവയൽ, ഓമശ്ശേരി എന്നീ പഞ്ചായത്തുകളെ ഉയർന്ന ടി.പി.ആർ നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.