കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: പുഴകളിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അപകട സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകളിലൊന്നും ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ ഉണ്ടാകുന്നതിനാല്‍ നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പോലിസിനോടും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.