കോഴിക്കോടിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിന് ദേശീയ അംഗീകാരം
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം രൂപപ്പെടുത്തിയ കോവിഡ് ജാഗ്രതാ പോര്‍ട്ടലിന്റെ മികവിന് ദേശീയ അംഗീകാരം. കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് പുരസ്‌കാരം ലക്നൗവില്‍ നടന്ന ചടങ്ങിലാണ് കൈമാറിയത്.
അഡിഷണല്‍ ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ടി.ഡി.റോളി ഏറ്റുവാങ്ങി. പോര്‍ട്ടല്‍ ആസൂത്രണം ചെയ്ത ജില്ലാ ഭരണകൂടത്തിനും സാങ്കേതിക പിന്തുണ നല്‍കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനും വെവ്വേറെ അംഗീകാരം ലഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയായ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.