കോറോണയുടെ പുതിയ വകഭേദം; സോഷ്യല്‍ മീഡിയ അമ്പരപ്പിലാണ്…
ന്യൂഡല്‍ഹി: ബ്രട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതില്‍ ആശങ്കയേറെയും സോഷ്യല്‍ മീഡിയയ്ക്കാണ്. സോഷ്യല്‍മീഡിയകളില്‍ പുതിയവൈറസിനെക്കുറിച്ച് ധാരാളം പോസ്റ്റുകളും കമന്റുകളുമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ വൈറസ് ഇന്ത്യയില്‍ എവിടെയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. അതേസമയം വൈറസിന്റെ സാധ്യത ഉറപ്പിച്ചു പറയാറായിട്ടില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലും യുകെയിലും പുതിയ വൈറസ് കടന്നെത്തിയത്. റീപ്രൊഡക്ഷന്‍ റേറ്റ് മുന്വൈറസിനേക്കാളും 0.4 മുതല്‍ 0.5 വരെ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ വ്യതിയാനങ്ങള്‍ പോലും വലിയതരത്തിലുളള വ്യാപനത്തിനിടയാക്കും. എന്നാല്‍ നിലവിലുളള വൈറസിനേക്കാള്‍ സാംക്രമിക ശേഷി കൂടുതലുളളതാണ് പുതിയ വകഭേദം.
കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ് 2 ന്റെ ജനിതക ഡേറ്റയില്‍ ആയിരകണക്കിന് മാറ്റങ്ങള്‍ സംഭവിച്ചതായി ഗവേഷകര്‍ നേരത്തെ നിരീക്ഷിച്ചിരുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക