കോരപ്രയില്‍ കൈപ്പുറത്ത് കണ്ണന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കീഴരിയൂര്‍: കോണ്‍ഗ്രസ് നേതാവും മുപ്പത് വര്‍ഷം കീഴരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കൈപ്പുറത്ത് കണ്ണന്റെ ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കോരപ്രയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ദാസന്‍ കോരപ്ര അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലന്‍ നായര്‍, മനത്താനത്ത് രമേശന്‍, കുറുമയില്‍ ബാബു, വാര്‍ഡ് മെമ്പര്‍ കെ.ഗോപാലന്‍, പി.കെ.ഗോവിന്ദന്‍, നെല്ല്യാടി ശിവാനന്ദന്‍, പാറോളി ശശി, ഇടത്തില്‍ രാമചന്ദ്രന്‍, വി.പി.നിജിലേഷ്, കുറ്റിയില്‍ ദാമോദരന്‍, കെ.റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.