കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം; കണ്ടെയിനര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ചേമഞ്ചേരി സ്വദേശി മരിച്ചു


എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. തുവ്വക്കോട് തിരുമംഗലത്ത് മാധവന്റെ മകന്‍ പി. രാഗേഷ് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. രാഗേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിക്കുകയായിരുന്നു. മലപ്പുറത്തെ സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു രാഗേഷ്.

അമ്മ: പത്മിനി.
ഭാര്യ സജിന.
മകന്‍ ആദിദേവ്.
സഹോദരന്‍ രാകേഷ് (മണാക്കി.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.