കോരപ്പുഴ പാലം ഇനി കേളപ്പജി പാലം; സർക്കാർ ഉത്തരവിറങ്ങി
കൊയിലാണ്ടി: കോരപ്പുഴ പാലം ഇനി കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് സ്വാതന്ത്ര്യ സമര സേനാനിയും കൊയിലാണ്ടിക്കാരനുമായ കേളപ്പജിയുടെ പേര് നൽകി സർക്കാർ ഉത്തരവിറക്കി.
1938 ൽ കെ.കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരിക്കെയാണ് കോരപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മാണം ആരംഭിച്ചത്. ഡക്കർലി കമ്പനിയാണ് നിർമാണ കരാർ എടുത്തത്. 1940 ൽ 2.84 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്.
15 വർഷത്തോളമായി അപകട ഭീഷണി നേരിട്ട പാലം എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി രൂപ ചെലവിട്ടാണ് പൂർണ്ണമായും പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിച്ചത്.