കോരപ്പുഴപ്പാലത്തിൽ വാഹനാപകടം; ജീപ്പ് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്


ചേമഞ്ചേരി: കോരപ്പുഴപ്പാലത്തിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്ന് തൃശൂരേക്ക് പോകുന്ന കെഎസ്ആർടിസി ബസും, കോഴിക്കേട് നിന്നും വടകര ഭാഗത്തേക്ക് പെയിന്റുമായി പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിഞ്ഞു.

രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജീപ്പിലുണ്ടായിരുന്ന പെയ്ന്റുകൾ റോഡിൽ മറിഞ്ഞ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ബീച്ച് ഫയർ ഓഫീസർ കെ.പി.സതീഷ്, ഫയർ റെസ്ക്യു ഓഫീസർ ശിവൻ, സീനിയർ ഓഫീസർ അബ്ദുൾ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ മറിഞ്ഞ പെയ്ന്റ് കഴുകിമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.