കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
പേരാമ്പ്ര: കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കെ.പി.സി.സി മുന്‍ സെക്രട്ടറിയുമായ സത്യന്‍ കടിയങ്ങാടിന്റെ മകള്‍ എസ്.ജെ അഹല്യ (14) വാഹനാപകടത്തില്‍ മരിച്ചു. കൂത്താളി രണ്ടേ ആറ് കള്ളുഷാപ്പിന് സമീപം രാവിലെ 11:30 ഓടെയാണ് അപകടമുണ്ടായത്.
കൂത്താളി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന അഹല്യ സഞ്ചരിച്ച ഇരുചക്രവാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴ്ത്തുകയായിരുന്നു.
അമ്മ ജയലക്ഷ്മി. സഹോദരന്‍ ആദിത്യന്‍ (കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ത്ഥി).
കൂത്താളിയിലെ സ്ഥിരം അപകടമേഖലയില്‍ വച്ചാണ് അപകടം ഉണ്ടായത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.