കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രതാപം വീണ്ടെടുക്കും: കെ.പ്രവീണ്‍ കുമാര്‍


മേപ്പയൂര്‍: കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പ് മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പി.എം.നിയാസ്, സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.ബാല നാരായണന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഇ.അശോകന്‍, രാജേഷ് കീഴരിയൂര്‍, മുനീര്‍ എരവത്ത്, പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് മധുകൃഷ്ണന്‍, വി.പി.ദുല്‍ഖിഫില്‍, പി.കെ.രാഗേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.