കോട്ടയത്തും എറണാകുളത്തും കനത്ത മഴ


എറണാകുളം : കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയില്‍ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പാലാരിവട്ടം,വൈറ്റില,ഇടപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ.റോഡിലേക്ക് മരം കടപുഴകി വീണു.എറണാകുളത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സ്തംഭിച്ചു.

അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. കുടയംപടിയില്‍ വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മറിഞ്ഞു.