കോട്ടയം ഡിസിസി സെക്രട്ടറി എന്‍.എസ്.ഹരിശ്ചന്ദ്രന്‍ കൊവിഡ് ബാധിച്ച് മരിച്ചു


കോട്ടയം : കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ്.ഹരിശ്ചന്ദ്രന്‍ അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുകയാണ്. മരണനിരക്കും കൂടുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.