കോടിക്കലില്‍ തോണി മറിഞ്ഞ് തിക്കോടി സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു


പയ്യോളി: കോടിക്കലില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിക്കോടി മുതിരക്കാല്‍ മുക്കില്‍ ഇല്ലത്ത് താഴ കുനി അബ്ദുറഹിമാന്‍ (63) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം.

അബ്ദുറഹിമാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുറഹിമാന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടസമയത്ത് തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. സ്രാംബിക്കല്‍ ഹംസ, ഇല്ലത്ത് താഴ ബഷീര്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

സുബൈദയാണ് അബ്ദുറഹിമാന്റെ മക്കള്‍: ഫാത്വിമ, നബില. മരുമകന്‍ : ജലീല്‍ (ബേങ്ക് റോഡ് വടകര). സഹോദരങ്ങള്‍: നൗഷാദ്, ആയിഷ, പരേതനായ കുഞ്ഞമ്മദ്.