കൊവിഡ് വ്യാപന വാര്‍ത്തകള്‍ക്കിടയിലും നേരിയ ആശ്വാസം; കൊവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്ന് ഐസിഎംആര്‍


കോഴിക്കോട്: കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്ന് ഐസിഎംആര്‍. രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം കുറഞ്ഞ ജില്ലകളിലാകും മൂന്നാം തരംഗ കാലത്ത് വ്യാപനം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത. രണ്ടാം തരംഗ കാലത്ത് വൈറസ് വ്യാപനം കൂടുതലായിരുന്ന പ്രദേശങ്ങളില്‍ മൂന്നാം തരംഗ കാലത്ത് വ്യാപനം കുറവായിരിക്കും.

കോവിഡ് പ്രോട്ടോകോളുകളിലും, നിയന്ത്രണങ്ങളിലും വലിയ തോതില്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയാല്‍ മാത്രമേ മൂന്നാം തരംഗം തീവ്രമാകുകയുള്ളു എന്നും ഐസിഎംആര്‍ ന്റെ എപിഡെമിയോളജി ആന്‍ഡ് കമ്മ്യുണിക്കബിള്‍ ഡിസീസസ് വിഭാഗം മേധാവി ഡോക്ടര്‍ സമിറാന്‍ പാണ്ഡെ അഭിപ്രായപ്പെട്ടു.