കൊവിഡ് വ്യാപനം; പേരാമ്പ്ര മേഖലയില്‍ 42 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, വിശദമായി നോക്കാം വാര്‍ഡുകള്‍ എതെല്ലാമെന്ന്


പേരാമ്പ്ര: പ്രതിവാര രോഗ വ്യാപന തോത് (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുതുക്കി. ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് ഒരാഴ്ചത്തേക്കു കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പേരാമ്പ്ര മേഖലയിലെ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നിന്നായി 42 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. പന്ത്രണ്ട് വാര്‍ഡുകളാണ് ഇവിടെ കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെട്ടിരിക്കുന്നത്. അരിക്കുളം പഞ്ചായത്താണ് രണ്ടാമതുള്ളത്. അരിക്കുളത്ത് ഏഴ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാണ്. കായണ്ണയിലെയും പേരാമ്പ്രയിലെും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന വാര്‍ഡുകളെ അതില്‍ നിന്നും ഒഴിവാക്കി. ഇതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായി.

കണ്ടെയിന്‍മെന്റ് സോണായ വാര്‍ഡുകള്‍

  • അരിക്കുളം- തിരുവങ്ങായൂര്‍ ( വാര്‍ഡ്1), കാരയാട് (2), തറമ്മല്‍ (4), ഊട്ടേരി (6), അരിക്കുളം ഈസ്റ്റ് (8), അരിക്കുളം നോര്‍ത്ത് (11), കണ്ണമ്പത്ത് (12).
  • ചക്കിട്ടപ്പാറ – കുറത്തിപ്പാറ (വര്‍ഡ് 3), അന്നക്കൂട്ടന്‍ഞ്ചാല്‍ (10), കുളത്തുവയല്‍ (13), താനിയോട് (14)
  • ചങ്ങരോത്ത് – ആവടുക്ക (വാര്‍ഡ് 7)
  • ചെറുവണ്ണൂര്‍ – പടിഞ്ഞാറക്കര (വാര്‍ഡ് 12), വെണ്ണാറോട് (14)
  • കീഴരിയൂര്‍- കീഴരിയൂര്‍ വെസ്റ്റ് (വാര്‍ഡ് 2), കീഴരിയൂര്‍ സെന്റര്‍ (3), തത്തംവെള്ളിപൊയില്‍ (10) കീരംകുന്ന് (12)
  • കൂത്താളി – തണ്ടോറപ്പാറ വാര്‍ഡ് 7), പൈതോത്ത് (11), കൂത്താളി തെരു (12), ഈരാഞ്ഞീമ്മല്‍ (13)
  • മേപ്പയ്യൂര്‍ – ജനകീയമുക്ക് (വാര്‍ഡ് 2), മേപ്പയ്യൂര്‍ (3), എടത്തില്‍മുക്ക് (4), മടത്തുംഭാഗം (5), ചങ്ങരംവള്ളി (6), കായലാട് (7), മേപ്പയ്യൂര്‍ ടൗണ്‍ (8), കൊഴുക്കല്ലൂര്‍ (9), നിടുമ്പൊയില്‍ (11), മരുതേരിപ്പറമ്പ് (13), പാവട്ടുകണ്ടിമുക്ക് (15), നരിക്കുനി (17)
  • നൊച്ചാട്- വാല്യക്കോട് (വാര്‍ഡ് 2), ചേനോളി (5), നടുക്കണ്ടിപ്പാറ (7), നാഞ്ഞൂറ (13)
  • തുറയൂര്‍ – പയ്യോളി അങ്ങാടി (വാര്‍ഡ് 2), കുലുപ്പ (4), ചൂരക്കാട് (9), ആക്കൂല്‍ (10)