കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ അലംഭാവം; മേപ്പയൂരില്‍ കര്‍ഷക കോണ്‍ഗ്രസിന്‌റെ ധര്‍ണ


മേപ്പയ്യൂര്‍: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട് എം.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു.എന്‍.മോഹനന്‍, സി.പി നാരായണന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, ശ്രീനിലയം വിജയന്‍, കെ.സി.കെ.കൃഷ്ണന്‍, ആന്തേരി പോലകൃഷ്ണന്‍, സി.എം. സുരേഷ് ബാബു, പറമ്പാട്ട് സുധാകരന്‍, കുഞ്ഞോത്ത് ഗംഗാധരന്‍, ആര്‍.കെ.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ജിതിന്‍ അശോകന്‍, പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.