കൊവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും


തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് ഇന്ന് സംസ്ഥാനത്തെത്തിക്കുക. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് വാക്സിനും വിതരണം ചെയ്യും.

വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തയച്ചിരുന്നു.