കൊവിഡ് മരണ ധനസഹായം ലഭിക്കാന്‍ അര്‍ഹതപ്പെട്ട ബന്ധുക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍; വിശദാംശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: കൊവിഡ്-19 രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹരായ ബന്ധുക്കള്‍ ആരെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മരിച്ച വ്യക്തിയുടെ ബന്ധുവിന് 50,000 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം.

കൊവിഡ് ബാധിച്ച് മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കും ധനസഹായം അനുവദിക്കും.

മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം വീതിച്ച് നല്‍കും. മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ച് നല്‍കണം

മരിച്ചയാളുടെ ഭാര്യയും മക്കളും ഭര്‍ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ച് നല്‍കും.

കോവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍കൂടി ഉണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായി ധനസഹായം അനുവദിക്കാം.