കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്; കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ ജീവന്‍ നഷ്ടമായത് 9 പേര്‍ക്ക്


പേരാമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13640 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 135 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ് 24 മണിക്കുറിനിടയില്‍ കോഴിക്കോട് ജില്ലയില്‍ ഒമ്പത് പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു. മരണപ്പെട്ടവരില്‍ ആറു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്മാരുമാണ്. ചെറുവണ്ണൂര്‍, കൊയിലാണ്ടി, വടകര സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.