കൊവിഡ് ബാധിച്ച് ഇന്ന് കൊയിലാണ്ടിയിൽ മൂന്നുപേർ മരണപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഐസ്പ്ലാന്റ് റോഡില്‍ റോഡില്‍ ഫാത്തിമ (68), കൊല്ലം ഇറുംങ്കാട്ടില്‍ മറിയക്കുട്ടി (68), കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡിൽ തൗഫീഖിൽ കെ.വി.ഹംസ (75) എന്നിവരാണ് മരിച്ചത്. ഫാത്തിമയും, മറിയക്കുട്ടിയും കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.വി.ഹംസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൂന്നു പേരുടെയും മൃതദേഹം കോവിഡ് പ്രട്ടോകോള്‍ പ്രകാരം കൊയിലാണ്ടി മീത്തലെക്കണ്ടിപള്ളി ഖബര്‍സ്ഥാനില്‍ നടത്തി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍, കെ.എം.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയത്.

മറിയക്കുട്ടി

കൊയിലാണ്ടി: കൊല്ലം ഇറുംങ്കാട്ടിൽ മറിയക്കുട്ടി (68) അന്തരിച്ചു.
ഭർത്താവ്: പരേതനായ അസൈനാർ
മക്കൾ: ഉമ്മർ, ഹനീഫ, സുബൈദ, നസീമ
മരുമക്കൾ: ടി.കെ.കുഞ്ഞഹമ്മദ്, ഹക്കീം (ഹിൽ ബസാർ), സൈനബ, നസിയത്ത്.

ഫാത്തിമ

കൊയിലാണ്ടി: ബീച്ച് റോഡിൽ കുഞ്ഞിപ്പള്ളിക്കലകത്ത് ഫാത്തിമ (68) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അസ്മ, സുബൈദ, സാജിത, സബീന. മരുമക്കൾ: ബഷീർ, ജലീൽ, നൗഷാദ്, സൈനബ്.

കെ.വി.ഹംസ

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ തൗഫീഖിൽ കെ.വി.ഹംസ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞായിശ. മക്കൾ: സഫിയ, നാസിർ, സുബൈദ, സൗജത്ത്, തസ്ലിന, സാബിറ, റഹൂഫ്. മരുമക്കൾ: അബ്ദുൾ റസാഖ് (ചുണ്ടിൽ), അഷ്റഫ് ,ഹാഷിം, ഇസ്മയിൽ, റസാഖ് (തിക്കോടി), ഫാത്തിമ, സഫീന.