കൊവിഡ് പ്രതിരോധം; കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പത്ത് ഐസോലേഷന്‍ ബെഡുകളുള്ള ഫ്രീ ഫാബ് ആശുപത്രി അനുവദിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 ഐസോലേഷന്‍ ബെഡുകളുള്ള ഫ്രീ ഫാബ് ആശുപത്രി അനുവദിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതിനായാണ് ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് സിഎച്ച്‌സിയില്‍ 10 ഐസോലേഷന്‍ വാര്‍ഡുകളുള്ള ഫ്രീ ഫാബ് ആശുപത്രി അനുവദിച്ചത്.
കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. എം.എല്‍ എ അഡ്വ: കെ.എം സച്ചിന്‍ ദേവാണ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ഇതിനായി നിര്‍ദ്ദേശിച്ചത്.
എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ഇതിനായി ഫണ്ട് ചെലവഴിക്കുക. കെ.എം സി.എല്‍ ആണ് എസ്പിവി കിഫ് ബിയുടെ സാങ്കേതിക സഹായം നല്‍കുക. പിഡബ്ല്യൂഡി ബില്‍ഡിംഗ്‌സിന്റ മേല്‍നോട്ടവും ഉണ്ടാവും.