കൊവിഡ് നിയമലംഘനം; ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 207 കേസുകള്‍, മാസ്‌ക് ധരിക്കാത്തതിന് 78 പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 207 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 4 കേസുകളും റൂറലിൽ 55 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 78 കേസുകളും റൂറലിൽ 70 കേസുകളുമെടുത്തു.