കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോഴിക്കോട് ജില്ലയില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് 51 കേസുകള്‍; 55 പേര്‍ അറസ്റ്റിലായി
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 55 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങളും ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് സിറ്റിയിലെയും കോഴിക്കോട് റൂറലിലെയും ആകെ കണക്കാണ് ഇത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1248 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 1408 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 104 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 272, 37, 109
തിരുവനന്തപുരം റൂറല്‍ – 175, 27, 64
കൊല്ലം സിറ്റി – 267, 25, 11
കൊല്ലം റൂറല്‍ – 25, 25, 148
പത്തനംതിട്ട – 54, 44, 47
ആലപ്പുഴ – 30, 14, 9
കോട്ടയം – 73, 47, 327
ഇടുക്കി – 35, 5, 2
എറണാകുളം സിറ്റി – 65, 7, 9
എറണാകുളം റൂറല്‍ – 67, 13, 103
തൃശൂര്‍ സിറ്റി – 4, 3, 0
തൃശൂര്‍ റൂറല്‍ – 14, 9, 24
പാലക്കാട് – 15, 26, 53
മലപ്പുറം – 16, 7, 164
കോഴിക്കോട് സിറ്റി – 15, 15, 5
കോഴിക്കോട് റൂറല്‍ – 36, 40, 0
വയനാട് – 19, 0, 8
കണ്ണൂര്‍ സിറ്റി – 35, 35, 96
കണ്ണൂര്‍ റൂറല്‍ – 0, 0, 71
കാസര്‍ഗോഡ് – 31, 33, 158