കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോഴിക്കോട് ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 58 കേസുകൾ; 63 പേർ അറസ്റ്റിലായി


കോഴിക്കോട്: ജില്ലയിൽ ഇന്ന് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 58 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനത്തിന്റെ പേരിൽ 63 പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ആകെ കണക്കുകളാണ് ഇത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1469 പേര്‍ക്കെതിരെ കേസെടുത്തു. ആകെ 455 പേരാണ് ഇന്ന് അറസ്റ്റിലായത്. 1590 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 8233 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 201 കേസുകളും റിപ്പോര്‍ട്ട് ചെയ്തുവെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാര്‍ അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 263, 22, 135
  • തിരുവനന്തപുരം റൂറല്‍ – 238, 29, 115
  • കൊല്ലം സിറ്റി – 248, 19, 16
  • കൊല്ലം റൂറല്‍ – 60, 60, 118
  • പത്തനംതിട്ട – 70, 46, 73
  • ആലപ്പുഴ – 62, 16, 19
  • കോട്ടയം – 89, 49, 333
  • ഇടുക്കി – 51, 5, 7
  • എറണാകുളം സിറ്റി – 77, 8, 10
  • എറണാകുളം റൂറല്‍ – 85, 13, 127
  • തൃശൂര്‍ സിറ്റി – 19, 19, 0
  • തൃശൂര്‍ റൂറല്‍ – 22, 11, 11
  • പാലക്കാട് – 17, 19, 44
  • മലപ്പുറം – 5, 1, 183
  • കോഴിക്കോട് സിറ്റി – 23, 23, 5
  • കോഴിക്കോട് റൂറല്‍ – 35, 40, 0
  • വയനാട് – 28, 0, 34
  • കണ്ണൂര്‍ സിറ്റി – 42, 42, 118
  • കണ്ണൂര്‍ റൂറല്‍ – 2, 2, 66
  • കാസര്‍ഗോഡ് – 33, 31, 176