കൊവിഡ് ആശങ്കയില്‍ രാജ്യം; രണ്ടു ലക്ഷത്തിലധികം പുതിയ കേസുകള്‍,1038 മരണം
ഡല്‍ഹി: ഇന്ത്യയില്‍ അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1038 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്ക് ഇന്നലെയും ആയിരം കടന്നിരുന്നു. രോഗബാധ നിരക്ക് ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നും മരണനിരക്ക് ആയിരം കടന്നത് വലിയ ആശങ്ക ഉയര്‍ത്തുകയാണ്.