കൊഴുക്കല്ലൂരില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 800 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു


പേരാമ്പ്ര: എക്‌സൈസ് നടത്തിയ റെയ്ഡില്‍ 800 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കൊഴുക്കല്ലൂര്‍ നെടുമ്പൊയില്‍ പ്ലാസ്റ്റിക്ക് ബാരലുകളില്‍ സൂക്ഷിച്ചു വച്ച നിലയില്‍ കണ്ടെത്തിയ 800 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

എക്‌സൈസൈസ് സംഘം നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ പി.സി മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുള്‍ സമദ്, കെ.ഷൈജു, കെ.സി ഡ്രൈവര്‍ ദിനേശ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.