കൊള്ള തുടരുന്നു; പെട്രോളിന് 111 കടന്നു, തൊട്ടുപിന്നാലെ ഡീസലും; ഇന്ധനവില ഇന്നും കൂട്ടി കേന്ദ്രസര്‍ക്കാര്‍



കോഴിക്കോട്: ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ കൊള്ള തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 15 പൈസയും ഡീസലിന് 104 രൂപ 88 പൈസയുമായി.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 09 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 108 രൂ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമാണ് ജനങ്ങള്‍ നല്‍കേണ്ടത്.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.