കൊല്ലത്തെ ബീവറേജസ് ഷോപ്പില്‍ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ച് യുവാവ്; എല്ലാം പകര്‍ത്തി സി.സി.ടി.വി ക്യാമറ (വീഡിയോ കാണാം)



കൊല്ലം: ആശ്രാമത്തെ ബിവറേജ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്ന് യുവാവ് മദ്യകുപ്പി മോഷ്ടിച്ചു. 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഒരു ഫുള്‍ ബോട്ടിലാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. യുവാവ് മദ്യക്കുപ്പി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഈ സമയം കടയില്‍ വലിയ തിരക്കില്ലായിരുന്നു. മാസ്‌കും നീല ടീഷര്‍ട്ടും പാന്റും ധരിച്ചെത്തിയ യുവാവ് വന്നയുടന്‍ ഒരു ബോട്ടില്‍ എടുത്ത് രഹസ്യമായി അരയിലേക്ക് കയറ്റി. തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് അയാളോടൊപ്പം കൗണ്ടറിലേക്ക് നടന്നു. ഇയാളുടെയൊപ്പം വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് പുറത്തുനില്‍ക്കാമെന്നുപറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാളത്തുങ്കല്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.