കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴ് മുതല്‍; ആഘോഷ പരിപാടികൾ ഇങ്ങനെ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ നടക്കും. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെയാണ് നവരാത്രി ആഘോഷം നടക്കുക. പ്രസാദ ഊട്ടും കലാപരിപാടികളും ഉണ്ടാകില്ല.

ഗജരാജന്‍ ചിറക്കല്‍ കാളിദാസന്റെ അകമ്പടിയോടെ എല്ലാ ദിവസവും മൂന്ന് നേരം കാഴ്ചശീവേലി ഉണ്ടാകും. ശീവേലി എഴുന്നള്ളിപ്പിന് കടമേരി ഉണ്ണികൃഷ്ണന്‍ മാരാര്‍ മേള പ്രമാണിയാവും. എല്ലാ ദിവസവും വൈകീട്ട് തായമ്പകയും ഉണ്ടാകും.

വിജയദശമി ദിവസം കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് കുട്ടികള്‍ക്ക് അരിയിലെഴുത്ത് നടത്തും. ഒക്ടോബര്‍ ഏഴ് മുതല്‍ ഇതിനായുള്ള ബുക്കിങ് ആരംഭിക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണുവും ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായരും അറിയിച്ചു.