കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോൽസവത്തിന് കൊടിയേറി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമുള്ള ശുഭ മുഹൂർത്തത്തിലാണ് കൊടിയേറ്റം നടന്നത്.

കൊടിയേറ്റത്തിന്റെ ദൃശ്യം കാണാം

കൊടിയേറ്റത്തിന് ശേഷം രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണ്ടാട്ടുംപടി ക്ഷേത്രത്തിൽ നിന്നുള്ള അവകാശ വരവ് ക്ഷേത്രനടയിൽ എത്തുന്നു. തുടർന്ന് കുന്നോറമല, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അന്നദാനം, വെടിക്കെട്ട്, കലാപരിപാടികൾ എന്നിവ ഈ വർഷം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വരവുകളിൽ അംഗങ്ങളുടെ എണ്ണം മുപ്പതുപേരായി പരിമിതപ്പെടുത്തി ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി നടത്താൻ വരവുകാരെ അറിയിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.