കൊല്ലം പിഷാരികാവിലെ തീയ്യപ്പുര പുനഃസ്ഥാപിക്കണം


കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ തീയ്യ സമുദായത്തിന് നൽകിയിരുന്ന തീയ്യപ്പുര എന്ന അവകാശം പുനഃസ്ഥാപിച്ച് നൽകണമെന്ന് തീയ്യ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സതീഷ് കൊല്ലംകണ്ടി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ് ബാബു, മാമിയിൽ സുനിൽ കുമാർ, ലങ്കയിൽ രാധാകൃഷ്ണൻ, പ്രദീപൻ ചാലക്കുഴി, പൃഥ്വിരാജ് നാറാത്ത്, സുനിൽ പയേരി, എം.എം. ബിന്ദു, ശിവദാസൻ കുന്ദമംഗലം തുടങ്ങിയവർ സംസാരിച്ചു.