കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരനായ മകന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.