കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങ് നടന്നത്.
ഏഴുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കന്‍മന ഇല്ലത്ത് രാജന്‍ നമ്പൂതിരി, കീഴ്ശാന്തി വിവേക് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ആറാട്ടുത്സവത്തിന്റെ ഭാഗമായി 25 ന് ചൊവ്വാഴ്ച ഷിഗിലേഷ് കോവൂരിന്റെയും 26 ന് ബുധനാഴ്ച കാഞ്ഞിലശ്ശേരി വിനീതിന്റെയും 27 ന് വ്യാഴാഴ്ച കലാമണ്ഡലം ശിവദാസ്, പിഷാരികാവ് സരുണ്‍ മാധവ് എന്നിവരുടെയും 29 ന് ശനിയാഴ്ച അനന്തപുരം ഹരികൃഷ്ണന്റെയും തായമ്പക ഉണ്ടായിരിക്കും.
30 ഞായര്‍ മന്ദമംഗലം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള നൈവേദ്യവരവ്, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്, 31 ന് തിങ്കളാഴ്ച ആറാട്ട്, ആറാട്ട് സദ്യ, രാത്രി കുളിച്ചാറാട്ടോടുകൂടി ഉത്സവം സമാപിക്കും.