കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം; കേരളത്തില്‍ പരിശോധന വര്‍ധിപ്പിച്ചു


കോഴിക്കോട്: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളുടെ പരിശോധന വ്യാപിപ്പിച്ച് കേരളം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.പ്രതിദിന കേസുകള്‍ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുകയാണ്.

കേരളത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ക്ഷാമം പരിഹരിച്ച് പരമാവധി പേരിലേക്ക് വാക്സിന്‍ എത്തിക്കാനും നീക്കം നടക്കുന്നു.