കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട വഞ്ചി കത്തിനശിച്ചു; അഞ്ച് ലക്ഷംരൂപയുടെ നാശനഷ്ടം


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട വഞ്ചി കത്തിനശിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി എന്ന വഞ്ചിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കോസ്റ്റല്‍ പോലീസാണ് വഞ്ചികത്തുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചു. വഞ്ചിയിലെ കണ്‍ട്രോള്‍ സിസ്റ്റം, സി.സി.ടി.വി.ക്യാമറ എന്നിവയടക്കം കത്തി നശിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നാൽപ്പത്തിയഞ്ചോളം ഓളം മല്‍സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന വഞ്ചിയാണ് കത്തിനശിച്ചത്.


Bollywood Update: വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ്-ദീപിക ചിത്രം പഠാന്റെ ട്രെയിലര്‍ എത്തി; സ്റ്റൈലിഷ് വില്ലനായി ജോണ്‍ എബ്രഹാം, പട്ടാള വേഷത്തില്‍ ദീപിക – ട്രെയിലര്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…