കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള പാലംതല, കലോ പൊയിൽ, ആർ.ജി.ജി.വി.വൈ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (30-04-2021, വെളളിയാഴ്ച്ച) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

ഉള്ളൂർ കടവ്, ചേലിയ,
വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ഉള്ളൂർക്കടവ് പാലം പണിയ്ക്ക് വേണ്ടിയുള്ള എച്ച്.ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.