കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് കശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു


കൊയിലാണ്ടി: ജമ്മുകാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടി സ്വദേശിയായ സൈനികന് വീരമൃത്യു. ചേമഞ്ചേരി പൂക്കാട് സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്താണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്തിന് വെടിയേറ്റത്. ശ്രീജിത്തിനൊപ്പം സിപൊയ് എം.ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. സഹോദരങ്ങള്‍ : റാണി, അനൂപ്. ചേമഞ്ചേരി പൂക്കാട് പുതുതായി വീട് നിര്‍മ്മിച്ച് താമസിച്ചു വരികയാണ്. മാര്‍ച്ച് ആദ്യവാരം നാട്ടില്‍ വന്നിരുന്നു.