കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു


കോഴിക്കോട്: കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൈദ് ഹൈദ്രോസ് സഖാഫ് ആണ് മരിച്ചത്. 59 വയസായിരുന്നു.

കൊവിഡ് ബാധിച്ച് മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എയ്‌സ് ഹാര്‍ഡ് വെയര്‍ ജീവനക്കാരനായിരുന്നു.40 വര്‍ഷമായി കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്

പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ സഖാഫ്. മാതാവ് ശരീഫ ഐഷാബീവി. ഭാര്യയും മകള്‍ ഹീനയും നിലവില്‍ കുവൈറ്റില്‍ ഉണ്ട്. കൊവിഡ് മാനദണ്ഡപ്രകാരം കുവൈറ്റില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി