കൊയിലാണ്ടി സ്വദേശിനി ബഹറൈനിൽ വെച്ച് നിര്യാതയായി
കൊയിലാണ്ടി: കൊയിലാണ്ടി സക്കിയാസിൽ ഉമ്മുകുൽസു (55) അന്തരിച്ചു. പരേതനായ യു.അഹമ്മദ്കുട്ടി യുടെയും കുഞ്ഞാമിന ഉമ്മയുടെയും മകളാണ്. ബഹറൈനിൽ വെച്ചാണ് മരണം സംഭവിച്ചത്. അമേത്ത് ഹംസയാണ് ഭർത്താവ്.
മക്കൾ: അബ്ദുൾ ബാസിത്ത്, അബ്ദുൾ വഹാബ്, ഫഹീം ഹംസ (എല്ലാവരും ബഹറൈൻ), സക്കിയബിൻത് ഹംസ (ദുബൈ). മരുമക്കൾ: ആസിം സഫ്ദാർ (ദുബൈ), ആയിശ റിൻസി, ആയിശ നദ, റാഷിദ ഫർസത്ത്. സഹോദരങ്ങൾ: പി.പി.എൻ.താഹ, ഫാത്തിമ മൂസ്സ. കബറടക്കം ബഹറൈനിൽ വെച്ച് നടന്നു.