കൊയിലാണ്ടി സ്വദേശിനിയായ യുവതിയും മലപ്പുറം സ്വദേശിയായ യുവാവും ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെയും മലപ്പുറം സ്വദേശിയായ യുവാവിനെയും പുതിയങ്ങാടിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് വന്ന റിന്‍സി (29), മലപ്പുറം പേങ്ങോട്ട് ക്വാര്‍ട്ടേഴ്‌സില്‍ മുഹമ്മദ് നിസാര്‍ (30) എന്നിവരെയാണ് പുതിയങ്ങാടി കോയാ റോഡിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കൂര്‍ പാവണ്ടൂര്‍ നമ്പ്യാടത്താണ് റിന്‍സിയുടെ സ്വന്തം വീട്.

നേരത്തേ നവംബര്‍ 22 ന് റിന്‍സിയെയും ഇളയ മകന്‍ പാര്‍ത്ഥിവിനെയും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് അന്വേഷിച്ച് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അന്ന് കോടതി റിന്‍സിയെ അനുവദിച്ചിരുന്നു.

നാല് വയസുള്ള മകനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ബന്ധുക്കള്‍ കുട്ടിയെ ജുവനൈല്‍ ഹോമില്‍ നിന്ന് ഏറ്റുവാങ്ങി.

കുറുവങ്ങാട് ഏരത്ത് കുന്നുമ്മല്‍ പ്രസാദ് ആണ് റിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 10 വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്.