സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഡിഗ്രി പ്രവേശനം; അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 24


കൊയിലാണ്ടി: സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബി.എ. സംസ്‌കൃതം വേദാന്തം, സാഹിത്യം, ജനറല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃത വിഷയത്തില്‍ ബിരുദം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. സംസ്‌കൃതം പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ http://www.ssus.ac.in/www.ssusonline.org എന്നി വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 24നുളളില്‍ നല്‍കണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും,യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെയും സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂനിയന്‍ ബാങ്കില്‍ 50 രൂപ അടച്ച ചലാനും (എസ്.സി.എസ്.ടി വിദ്യാര്‍ത്ഥികല്‍ക്ക് 10 രൂപ) ഉള്‍പ്പടെ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2695445.