കൊയിലാണ്ടി വിയ്യൂരിൽ ഭർതൃവീട്ടിൽ നിന്ന് കടയിൽ പോയ 28 കാരിയെ കാണാനില്ലെന്ന് പരാതി; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ


കൊല്ലം: വിയ്യൂര്‍ സ്വദേശിയായ 28കാരിയെ കാണാനില്ലെന്ന് പരാതി. തെക്കേട്ടില്‍ വീട്ടില്‍ രാഗേഷിന്റെ ഭാര്യ പവിത്രയെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയതാണ്. ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചെറുപയര്‍ പച്ച ചുരിദാറും കറുത്ത ഷാളുമാണ് കാണാതാവുമ്പോഴുണ്ടായിരുന്ന വേഷം. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി കരുണാകര ഗുരുവിന്റെ ഭക്തയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മറ്റെന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.