കൊയിലാണ്ടി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 375 പുതിയ കൊവിഡ് കേസുകൾ. കൊയിലാണ്ടി മേഖലയില്‍ ചെങ്ങോട്ടുകാവിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 കേസുകളാണ് ചെങ്ങോട്ടുകാവില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി നഗരസഭയിൽ 68 ഉം, പയ്യോളി നഗരസഭയിൽ 66 ഉം, തിക്കോടിയിൽ 66 ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊയിലാണ്ടി മേഖലയിൽ ഇന്നലെ 269 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലായതിനാല്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
കൊയിലാണ്ടിയിലെ കണക്ക്- ഒറ്റനോട്ടത്തില്‍
കൊയിലാണ്ടി – 68
ചെങ്ങോട്ടുകാവ് – 91
മൂടാടി – 25
തിക്കോടി – 66
പയ്യോളി – 66
ചേമഞ്ചേരി – 19
അരിക്കുളം – 20
കീരിയൂർ – 20