കൊയിലാണ്ടി മൃഗാശുപത്രി പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മൃഗാശുപത്രിക്കു വേണ്ടി മൃഗസംരക്ഷണ വകുപ്പ് പുതുതായി നിര്‍മ്മിച്ച കെട്ടിടസമുച്ചയം വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പണിത കെട്ടിടത്തില്‍ മൂന്ന് ജില്ലാതല ഓഫീസുളും എല്ലാ സജ്ജീകരണങ്ങളുമടങ്ങിയ ട്രെയിനിങ്ങ് സെന്ററും പ്രവര്‍ത്തന സജ്ജമാണ്.

കന്നുകുട്ടി പരിപാലനം, ആര്‍.പി. വിജിലന്‍സ് യൂണിറ്റ്, റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ തുടങ്ങിയവയുടെ ജില്ലാതല ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകര്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി 2018 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

 

ഓണ്‍ ലൈനില്‍ ഉദ്ഘാടനം നടന്ന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ കെ.പി.സുധ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷമാരായ കെ.എ.ഇന്ദിര, സി.പ്രജില, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, എ.അസീസ്, മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ കെ.എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ സിന്ധു, ഐ.വി.ഐ പ്രസിഡന്റ് ഡോ.നീനകുമാര്‍, ഡോ.അനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി സുധാകരന്‍, എസ് സുനില്‍ മോഹന്‍, വി സുന്ദരന്‍, സി രമേശന്‍, കബീര്‍ സലാല, വിവിധ ക്ഷീരോല്‍പാദക സഹകരണസംഘം അധ്യക്ഷന്‍മാരായ രവി മഠത്തില്‍, ദാമോദരന്‍, കെ.കലന്തന്‍, കുഞ്ഞിക്കണാരന്‍ തോട്ടനാരി തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക