കൊയിലാണ്ടി മന്ദമംഗലത്ത് വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിയ്ക്ക് ഗുരുതരപരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിക്ക് ഗുരുതരപരിക്ക്. കൊയിലാണ്ടി മന്ദാമംഗലം പുതിയോട്ടിൽ ശ്രുതിയ്ക്കാണ് പരിക്കേറ്റത്. മറ്റ് മൂന്നുപേരെയും വളർത്തുനായ ആക്രമിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല.

കൊയിലാണ്ടി മന്ദമംഗലം സ്വദേശിനിയാണ് ശ്രുതി. കാലിലാണ് നായയുടെ കടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര സർജറി വേണം എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം. ആർട്സ് കോളേജിലെ അധ്യാപികയാണ് ശ്രുതി.