കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ ശ്രീജിത്തിന്റെ തോന്നിവാസം; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷിനേയും സിപിഎം നേതാവ് സി.കെ ഹമീദിനേയും കയ്യേറ്റം ചെയ്തു, കേട്ടാലറയ്ക്കുന്ന തെറിവിളിയും
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാഹനപരിശോധനക്കിടെ യുവാവിന് പൊലീസ് മര്‍ദനം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി ഫഹദിനാണ് പൊലീസ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന് പറഞ്ഞ് കൊയിലാണ്ടി എസ്.ഐ ശ്രീജേഷ് ഫഹദിനെ റോഡില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.ഐ ഇവർക്കുനേരെ ഉപയോഗിച്ചത്. ലാത്തികൊണ്ടേറ്റ മര്‍ദനത്തില്‍ കാലിനും കൈക്കും പരുക്ക് പറ്റിയിട്ടുണ്ട്.
കൊയിലാണ്ടി എസ്.ഐ യുടെ നടപടിക്കെതിരെ സർക്കിൾ ഇൻസ്പെക്ടറെ കണ്ട് പരാതി പറയാൻ ഇന്ന് സ്റ്റേഷനിൽ എത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബേഷിനോടും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സിപിഐഎം കൊല്ലം ലോക്കൽ കമ്മറ്റി അംഗവുമായ ഹമ്മീദിനോടും സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ ശ്രീജിത്ത് തട്ടി കയറുകയും. സ്റ്റേഷനിൽ നിന്ന് തള്ളി പുറത്തേക്ക് ഇറക്കുകയുമായിരുന്നു. കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.ഐ സ്റ്റേഷനിലെത്തുന്നവരോട് ഉപയോഗിക്കാറ്.
ജനപ്രതിനിധിയാണ് എന്നും സി.ഐയെ കാണാനാണ് വന്നത് എന്ന് പറഞ്ഞിട്ടും എസ്.ഐ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന് മുന്‍പും ഈ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ഡിവൈഎസ്പിക്കും, സി.ഐക്കും പരാതി നല്‍കിയിട്ടുണ്ട്.