കൊയിലാണ്ടി പെരുവട്ടൂർ അരുൺ നിവാസിൽ കോയിംപറമ്പത്ത് ഹരി നാരായണൻ അന്തരിച്ചു; കോവിഡ് ബാധിതനായിരുന്നു


കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്‌കൂളിന് സമീപം അരുൺ നിവാസിൽ, കോയിംപറമ്പത്ത് ഹരിനാരായണൻ (59) അന്തരിച്ചു. കൊയിലാണ്ടിയിൽ ടാക്‌സി ഡ്രൈവറായിരുന്നു. കോവിഡ് ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: രാജശ്രീ. മക്കൾ: നിധിൻ.കെ.പി, അരുൺ.കെ.പി. മരുമകൾ: നിമ.ടി.കെ. (ചാലക്കുടി). സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജ്, ശിവാനന്ദൻ (എൽ.ഐ.സി), പരേതയായ ലക്ഷ്മി (പാലാഴി).