കൊയിലാണ്ടി പുളിയഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു


കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴ കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മേഖലയിലെ പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.