കൊയിലാണ്ടി പുളിയഞ്ചേരി കിഴക്കെ വീട്ടിൽ മത്സ്യ വിതരണ തൊഴിലാളിയായ അബൂബക്കർ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ അന്തരിച്ചു. നാല്പത്തിയെട്ടു വയസ്സായിരുന്നു. ആനക്കുളങ്ങരയിൽ മത്സ്യ വിതരണ തൊഴിലാളിയാണ്.

പിതാവ്: പരേതനായ മൊയ്‌ദീന്റെയും നഫീസയുടെയും മകനാണ്. റഹ്മത്ത് ആണ് ഭാര്യ. മക്കൾ: ജുമൈലത്, ഷുഹൈൽ, ഷുഹൈബ്. മരുമകൻ: ജംഷിദ്.

സഹോദരങ്ങൾ: ഉനൈസ, ജമീല.