കൊയിലാണ്ടി പിഷാരിക്കാവ് കളിയാട്ട ഉത്സവത്തിന് മറ്റന്നാള്‍ കൊടിയേറ്റം


കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കും. മാര്‍ച്ച് 30-ന് രാവിലെ 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ ആറിന് രാത്രി 11.25നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വാളകം കൂടുന്നതോടെ ഈ വര്‍ഷത്തെ കാളിയാട്ട ഉത്സവത്തിന് പരിസമാപ്തിയാവും. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളില്‍ മൂന്ന് ആനകളും മറ്റുദിവസങ്ങളില്‍ ഒരാനയും എഴുന്നള്ളത്തിന് ഉണ്ടാവും.

കൊവിഡ് പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങ് മാത്രമായാണ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.